ചേർപ്പ് : സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ പരിഷ്‌കരണ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ചേർപ്പ് സബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡന്റ് മോഹനസുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എസ്.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സന്തോഷ്‌കുമാർ സെൻ, ടോമി പെല്ലിശ്ശേരി, കെ.ജെ.കുര്യാക്കോസ്, ജോസ് വേലൂക്കാരൻ, ധർമരാജൻ, രാമചന്ദ്രൻ, പ്രസന്നകുമാർ, രാധാകൃഷ്ണൻ, സരസിജ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന പെൻഷനേഴ്‌സ് അസോസിയേഷൻ ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെൻഷൻ പരിഷ്‌കരണ സംരക്ഷണ ദിന ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് മോഹന സുധൻ ഉദ്ഘാടനം ചെയ്യുന്നു.