കൊടകര: സാധുജനസേവന അംബേദ്കർ ചാരിറ്റബിൾ സൊസൈറ്റിയുടെ 17-ാമത് വാർഷിക പൊതുയോഗം നടത്തി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രനില ഗിരീശൻ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി സുരേഷ് കുന്നപ്പിള്ളി, അഡ്വ. ടി.ആർ. ബാലകൃഷ്ണൻ, അഡ്വ. വി.സി. ഉണ്ണിക്കൃഷ്ണൻ, ടി.എ. വേലായുധൻ, പി.കെ. വിനയൻ, വിനോദ് കുറുമാലി, പി.സി. കുമാരൻ, എം.കെ. ചന്ദ്രൻ, പി.ആർ. ശിവദാസൻ, ജഗജീവൻ റാം, കെ.സി. സുനിൽ, ട്രഷറർ തിലകൻ കുന്നമേൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എ. നാരായണൻ (പ്രസിഡന്റ്), ടി.എ. വേലായുധൻ (വൈസ് പ്രസിഡന്റ്), സുരേഷ് കുന്നപ്പിള്ളി (സെക്രട്ടറി), തിലകൻ കുന്നമേൽ (ട്രഷറർ), പ്രനില ഗിരീശൻ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.