തൃശൂർ: സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സോഷ്യലിസ്റ്റ് ആശയങ്ങളുടെ നന്മകളും പത്രപ്രവർത്തനത്തിലൂടെയും പ്രഭാഷണ വൈഭവത്തിലൂടെയും ജനഹൃദയങ്ങളിലേക്ക് പകർന്ന അതുല്യ പത്രാധിപരായിരുന്നു വി. കരുണാകരൻ നമ്പ്യാരെന്ന് ഡോ. പി.വി. കൃഷ്ണൻ നായർ. സഹൃദയവേദി സാഹിത്യ അക്കാഡമി സ്മൃതി മണ്ഡപത്തിൽ നടത്തിയ വി. കരുണാകരൻ നമ്പ്യാർ ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സൗഹൃദവേദി പ്രസിഡന്റ് ഡോ. ഷൊർണ്ണൂർ കാർത്തികേയൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ: ടി. വി. ചന്ദ്രമോഹൻ, എൻ. ശ്രീകുമാർ, കെ. രഘുനാഥൻ, ഡേവിഡ് കണ്ണനായ്ക്കൽ, പ്രൊഫ. ജോർജ് മേനാച്ചേരി, ബേബിമൂക്കൻ, അഡ്വ. വി.എൻ. നാരായണൻ, ജോൺ കള്ളിയത്ത്, വി.എൽ. ജോസ്, ഉണ്ണിക്കൃഷ്ണൻ പുലരി, രവി പുഷ്പഗിരി, പ്രൊഫ. വി.എ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.