കൊരട്ടി: മാലിന്യമുക്ത കേരളം, നവകേരളം കാമ്പയിനിന്റെ ഭാഗമായി മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന് കൊരട്ടി പഞ്ചായത്ത് പുരസ്‌കാരം നേടി. മാലിന്യ സംസ്‌കരണ പ്രവർത്തന രംഗത്ത് ഗ്രേഡിംഗ് അടിസ്ഥാനത്തിൽ മികച്ച പോയിന്റ് നേടിയാണ്പുരസ്‌കാരത്തിന് അർഹമായത്. ഹരിത കർമ്മസേന, എം.സി.എഫ്, മിനി എം.സി.എഫ്, ബോട്ടിൽ ബൂത്തുകൾ, ടേക്ക് എ ബ്രേക്ക് പദ്ധതി എന്നിവയുടെ പ്രവർത്തവും ഹരിത കർമ്മസേനയുടെ പ്രതിമാസ വരുമാനവും പരിശോധിച്ചാണ് ഗ്രേഡിംഗ് നിശ്ചയിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, അഡ്വ.കെ.ആർ.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ല ജോയിന്റ് ഡയറക്ടർ പി.എം.ഷഫീഖ്, ജില്ല എ.ഡി.എം എം.മുരളിധരൻ, എം.എൻ.സുധാകരൻ, അനൂപ് കിഷോർ എന്നിവർ പങ്കെടുത്തു.