തൃശൂർ: പ്രവർത്തനമികവിനും അടിസ്ഥാനസൗകര്യ വികസനത്തിനും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചതിനും ഏർപ്പെടുത്തിയിരിക്കുന്ന ഐ.എസ്.ഒ 90012015 സർട്ടിഫിക്കേഷൻ മണ്ണുത്തി പൊലീസ് സ്റ്റേഷന് ലഭിച്ചു.
സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തൃശൂർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ സാന്നിദ്ധ്യത്തിൽ മണ്ണുത്തി എസ്.എച്ച്.ഒ: എ.കെ. സജീഷ്, ഐ.എസ്.ഒ ഡയറക്ടർ ശ്രീകുമാറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഒല്ലൂർ സബ് ഡിവിഷൻ ചാർജ് വഹിക്കുന്ന എ.എസ്.പി: മുഹമ്മദ് നദീമുദ്ദീൻ , എ.സി.പിമാരായ കെ സുദർശൻ, സുന്ദരൻ, അബ്ദുൾ ബഷീർ, ഒല്ലൂർ എസ്.എച്ച്.ഒ: അജീഷ്, എസ്.ഐമാരായ ജയപ്രദീപ്, ജീസ് മാത്യു, ബിജു പോൾ, ജയൻ പങ്കെടുത്തു.