gurumandhiram

കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം നാരായണമംഗലം ശാഖ ഗുരുമന്ദിരത്തിൽ ജനൽച്ചില്ലുകൾ പൊളിച്ച് ശ്രീനാരായണ ഗുരുദേവന്റെ ചിത്രം തകർത്ത നടപടിയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശന വേദി പ്രതിഷേധം രേഖപ്പെടുത്തി. ഗുരു മന്ദിരത്തിൽ അക്രമണം നടത്തിയ ക്രിമിനലുകളെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും അല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ശ്രീനാരായണ ദർശനവേദി മുന്നറിയിപ്പ് നൽകി. ശ്രീനാരായണ ദർശനവേദി കൺവീനർ എൻ.ബി.അജിതന്റെ നേതൃത്വത്തിൽ ശ്രീനാരായണ ദർശനവേദി പ്രവർത്തകരായ എം.ആർ.വിപിൻദാസ്, പ്രശാന്ത് ഈഴവൻ, മുരുകൻ പൊന്നത്ത് , കെ.പി.മനോജ്, സി.വി.മോഹൻ കുമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

ഗുരുമന്ദിരം ശ്രീനാരായണ വേദി നേതാക്കൾ സന്ദർശിക്കുന്നു.