വാടാനപ്പിള്ളി: ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാടാനപ്പള്ളി ഈസ്റ്റ് ലോവർ പ്രൈമറി സ്‌കൂളിൽ നടന്ന ചടങ്ങിൽ റീജ്യൺ ചെയർപേഴ്‌സൺ ലയൺ എം.സി. മദനകുമാർ അഞ്ച് ഗ്ലോബൽ സർവീസ് പ്രൊജക്ടുകളുടെ വിതരണം പ്രധാന അദ്ധ്യാപിക ടി.ആർ. ദിവ്യക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലയൺ ജയപ്രകാശ് ചക്കാമഠത്തിൽ അദ്ധ്യക്ഷനായി. ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ഡോക്ടർ രാജഗോപാലിനെ റീജ്യൺ ചെയർപേഴ്‌സണും പ്രസിഡന്റും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഏരിയാ ചെയർപേഴ്‌സൺ ലയൺ അമൃത ജയപ്രകാശ്, മുൻ പ്രസിഡന്റ് ലയൺ കെ.പി. പ്രവീൺജിത്ത്, ലയൺ കെ.കെ. ഗോപി, പ്രധാന അദ്ധ്യാപിക ടി.ആർ. ദിവ്യ എന്നിവർ സംസാരിച്ചു.