തൃശൂർ: മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസു പ്രായമുള്ള പെൺകുഞ്ഞിനെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപിച്ചു. ചേറൂർ പേരോത്ത് അരുൺ നീരജ ദമ്പതികളുടെ മകൾ ഇഷ്‌വിക്ക് നേരെയാണ് അക്രമം. ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പുറത്താണ് കാട്ടുപന്നി ഇടിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം. കാട്ടുപന്നിയുടെ അക്രമത്തിൽ കുഞ്ഞിന്റെ അമ്മ നിലത്തുവീണെങ്കിലും വലിയ പരിക്കില്ല.