chess

തൃശൂർ : കേരളാ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് ഏഴിന് തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടക്കും. തൃശൂർ ജില്ലാ നിവാസികളായവർക്ക് പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം. ആദ്യ നാല് സ്ഥാനക്കാർ 13, 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരളാ സ്റ്റേറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാനായി അർഹത നേടും. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾക്ക് 9447467308, 9048149775 എന്നീ നമ്പറുകളിൽ വിളിക്കണം.