ima

തൃശൂർ : ഐ.എം.എ യുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനം ആഘോഷിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ മുഖ്യാതിഥി ആയിരുന്നു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിച്ചു. പുതുതായി നിലവിൽ വന്ന ഭാരതീയ നിയമസംഹിതയിൽ ഡോക്ടർമാർക്കെതിരെയുള്ള വകുപ്പുകൾ ആശങ്കാജനകമാണെന്നും പുന: പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ, ഡോ.ജെയിൻ ചിമ്മൻ, ഡോ.ജോസഫ് ജോർജ്, ഡോ. ബേബി തോമസ്, തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അശോകൻ എന്നിവർ സംസാരിച്ചു. കമ്മിഷണർ ഇളങ്കോ, ഡോക്ടർമാരായ, ഗോപികുമാർ, പി.പി.മോഹനൻ, ഗീവർ സക്കറിയ, ജിഷ്ണു ജനാർദനൻ എന്നിവരെ അനുമോദിച്ചു. മ്യൂസിക് പ്രോഗ്രാം, മാജിക് ഷോ, മോഹിനിയാട്ടം എന്നിവ ഉണ്ടായിരുന്നു.