sachi

തൃശൂർ: മനുഷ്യമനസിൽ വെറുപ്പ് വിളയിപ്പിക്കുന്ന കാലമാണെന്നും അതിന്റെ എല്ലാവിധ അഗാധതകളും പീഡനങ്ങളും ഉൾക്കൊണ്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം എഴുത്തുകാരാണ് ഇപ്പോഴുള്ളതെന്നും വിദ്വേഷരഹിത സമൂഹം വളർത്താൻ എഴുത്തുകാരനാവണമെന്നും കവി സച്ചിദാനന്ദൻ. പി.എം.ഗോവിന്ദനുണ്ണിയുടെ ആടുകളുടെ വാതിൽ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ ആഴം സ്വന്തം കവിതകളിൽ കൊത്തുന്ന ഗോവിന്ദനുണ്ണി സ്വന്തം അനുഭവങ്ങളോട് നീതിപുലർത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പുസ്തകം സ്വീകരിച്ച എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. കെ.പി.രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ഗോപീകൃഷ്ണൻ, എ.വി.ശ്രീകുമാർ, ശ്രീകുമാർ മുഖത്തല, രോഷ്‌നി സ്വപ്ന, ഇ.എം.സതീശൻ, ശ്യാം സുധാകർ, വിജേഷ് എടക്കുന്നി, വിജയരാജമല്ലിക, അമ്മു ദീപ, ശ്രീലത വർമ, ഇ.എം.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.