തൃശൂർ: ജില്ലയിലെ ഹയർ സെക്കൻഡറി ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകരുടെ സംഘടനയായ 'ഡെൽറ്റ' പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ 26 വിദ്യാർത്ഥികളെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറും വടക്കാഞ്ചേരി വ്യാസ കോളേജ് പ്രൊഫസറുമായ ഡോ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.എം.എസ് സ്‌കൂൾ പ്രിൻസിപ്പൽ എ.ഡി. ഫ്രാൻസിസ് അദ്ധ്യക്ഷനായി. പി.എച്ച്.ഡി ഡോക്ടറേറ്റ് നേടിയ കെ.സി. ലോഫ്‌സൺ, ഷെമി മേരി, ആർ. രാകേഷ് എന്നിവരെയും അനുമോദിച്ചു. അദ്ധ്യാപകരായ എം.സി. ജോസഫ്, പ്രിയ, ജോയ് പീറ്റർ, പ്രസിഡന്റ് കെ.ബി. പുഷ്പ, ട്രഷറർ എൻ.ഒ. ഗ്രേസി സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായ ലിന്റോ വടക്കൻ എന്നിവർ സംസാരിച്ചു.