കൊടുങ്ങല്ലൂർ: നഗരസഭയിലെ സി.പി.എം തുടർഭരണം ജനങ്ങളെ ആകെ ദുരിതത്തിലാക്കിയതായി ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി. കെട്ടിട നികുതി, തൊഴിൽ നികുതി വർദ്ധനയും ഹരിത കർമ്മ സേനയുടെ മറവിൽ വൻ കൊള്ളയുമാണ് നഗരസഭയിൽ നടമാടുന്നത്. താലൂക്ക് ആശുപത്രിയിൽ ടെസ്റ്റുകളുടെ ഫീസ് വർദ്ധിപ്പിച്ചത് മൂലം സ്വകാര്യ ലാബുകളെയും ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തതും മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പകരുന്ന സാഹചര്യവും വഴിവിളക്കുകളുടെ പരിപാലനത്തിലും യാതൊരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, സന്ധ്യ അനു, സോമൻ കുറ്റിപ്പറമ്പിൽ, ഐ.എസ്. മനോജ്, ഭാസ്‌കരൻ, വിനീതാ ടിങ്കു എന്നിവർ സംസാരിച്ചു.