തൃശൂർ: പീച്ചി വനഗവേഷണ സ്ഥാപനത്തിൽ മുളയിനം സംബന്ധിച്ച ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത എം.എസ്.സി ബോട്ടണി ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. യു.ജി.സി - ജെ.ആർ.എഫ്/ സി.എസ്.ഐ.ആർ - ജെ.ആർ.എഫ്/ ഡി.ബി.ടി - ജെ.ആർ.എഫ്/ ഡി.ബി.ടി ഇൻസ്പയർ ഏതെങ്കിലും നേടിയവർ, മെഥിലോം അനാലിസിസ്/ ജനിതകശാസ്ത്രം/ പ്ലാന്റ് ടിഷ്യൂ കൾച്ചർ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പ് തുക 22,000 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി, വർഗ വിഭാഗക്കാർക്ക് അഞ്ച്. മറ്റ് പിന്നാക്കക്കാർക്ക് മൂന്ന് വർഷത്തെ വയസിളവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ 18ന് രാവിലെ 10ന്.