തൃശൂർ: വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്‌ളാസ് പാഠപുസ്തക ശിൽപ്പശാല 6, 7 തീയതികളിൽ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ആറിന് രാവിലെ 10ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ.എസ്.കെ.വസന്തൻ അദ്ധ്യക്ഷനാകും.
വിവിധ വിഷയങ്ങളിൽ പ്രൊഫ.വി.വിജയകുമാർ, ഡോ.നിത്യ പി.വിശ്വം, ഡോ.എ.എൻ.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ഏഴിന് ഗോപീകൃഷ്ണൻ, ഡോ.കെ.പി.മോഹനൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ പ്രൊഫ.കെ.വി.രാമകൃഷ്ണൻ മുഖ്യാതിഥിയാകും. ആശാൻ കവിത, ബഷീർ സാഹിത്യം, മാധവിക്കുട്ടിയുടെ കഥാലോകം, തിരുനെല്ലൂർ കവിത തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണങ്ങൾ.