bus

കുന്നംകുളം: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂർ വട്ടമാവിലെ ചങ്ങരംകുളം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണിയിൽ. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നാല് തൂണുകളും ഇളകി ഒരു ഭാഗത്തേക്ക് ചെരിഞ്ഞാണ് നിൽക്കുന്നത്. മുൻ കുന്നംകുളം എം.എൽ.എ ബാബു എം. പാലിശ്ശേരിയുടെ

ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ചതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ശക്തമായ മഴയെത്തുടർന്ന് ബസ് കാത്തിരിപ്പിന് കേന്ദ്രത്തിന് സമീപം നിൽക്കുന്ന വെള്ളക്കെട്ട് കാരണം അടിത്തറ ഇളകിയതാവാം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കേടുപാടുകൾക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.