maly
മാലിന്യം നിക്ഷേപിച്ച നിലയിൽ

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കാജാ കമ്പനി ചങ്ങാടം റോഡിന് സമീപം പ്ലാസ്റ്റിക് - സാനിറ്ററി മാലിന്യം തള്ളിയ ചാവക്കാട് തിരുവത്ര സ്വദേശിയിൽ നിന്ന് 20,000 രൂപ പിഴയീടാക്കി. പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറി ഇൻ ചാർജ് ഗണപതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ രോഹിണി സോമസുന്ദരൻ എന്നിവർ ഉൾപ്പെട്ട സ്ക്വാഡിന്റെ അന്വേഷണത്തിലാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ചാവക്കാട് പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ അറിയിച്ചു.