waste

തൃശൂർ: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തുന്ന ശിൽപ്പശാലയ്ക്ക് ഇന്ന് പീച്ചി കെ.എഫ്.ആർ.ഐയിൽ തുടക്കമാകും. രണ്ട് ദിവസത്തെ ശിൽപ്പശാലയിൽ ബ്ലോക്ക് തലത്തിലുള്ള ഓഫീസർമാർ, ജോയിന്റ് ഡയറക്ടർ ഓഫീസ്, ശുചിത്വ മിഷൻ, കുടുംബശ്രീ, കില, ക്ലീൻ കേരള കമ്പനി അധികൃതർ ഉൾപ്പെടെ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ, ജോയിന്റ് ഡയറക്ടർ പി.എം.ഷഫീക്ക്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.കെ.മനോജ്, കോ കോർഡിനേറ്റർ കെ.ബി.ബാബുകുമാർ, ഡോ.കെ.രാജേഷ്, ആൻസൺ ജോസഫ്, അനൂപ് കിഷോർ തുടങ്ങിയവർ പ്രസംഗിക്കും.