കൊടുങ്ങല്ലൂർ : നാരായണമംഗലം കോഴിക്കുളങ്ങരയിൽ എസ്.എൻ.ഡി.പി ഓഫീസിന് നേരെ നടന്ന അക്രമത്തിൽ കെട്ടിടത്തിന്റെ ജനൽ ചില്ലുകളും ഗുരുദേവന്റെ ഫോട്ടോയും മറ്റ് ഫർണീച്ചറുകളും തകർത്ത സാമൂഹിക വിരുദ്ധരെ കണ്ടെത്തി മാതൃകപരമായ ശിക്ഷിക്കണമെന്ന് ബി.ജെ.പി കോഴിക്കുളങ്ങര ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കണ്ണൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ വിനീത ടിങ്കു, ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.