ആളൂർ : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആളൂർ പഞ്ചായത്തിലെ അങ്കണവാടികൾക്ക് നൽകിയ വാട്ടർ പ്യൂരിഫയറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവിസ് മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ ആറ് അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ നൽകി. വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി തിലകൻ, മെമ്പർമാരായ കെ.ബി.സുനിൽ, ഓമന ജോർജ്, സവിത ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ രാഖി, സുമ എന്നിവർ സംസാരിച്ചു.