ചേർപ്പ്: തൃശൂർ-കൊടുങ്ങല്ലൂർ പാത നവീകരണത്തിന്റെ ഭാഗമായി പൂർത്തീകരിക്കാതെ കിടന്നിരുന്ന പാലയ്ക്കൽ മാർക്കറ്റ് മുതൽ സെന്റർ വരെയുള്ള റോഡ് നിർമ്മാണം പൂർത്തീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ഇതേത്തുടർന്ന് തൃശൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, ചേർപ്പ്, അമ്മാടം, ആലപ്പാട് റൂട്ടിലെ ഗതാഗതം പൂർവസ്ഥിതിയിലായി.