കയ്പമംഗലം : എസ്.എൻ.ഡി.പി കയ്പമംഗലം ബീച്ച് ശാഖയിൽ ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ ദിനം ആചരിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരിയുടെ കർമികത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹോമാകുണ്ഠത്തിൽ ലോകശാന്തിക്കായി ശാന്തിഹോമം, ഗണപതി ഹോമം, കുടുംബപൂജ, ഗുരുപൂജ എന്നിവ നടന്നു. പ്രതിഷ്ഠാ പൂജയും അതോടൊപ്പം ഗുരുപൂജയും ശാരദാദേവി മന്ത്രാർച്ചനയും സമൂഹാർച്ചനയും നടത്തി.
ശിവഗിരി മഠം സ്വാമിയും പെരിങ്ങോട്ടുകര ശ്രീനാരായണ മഠം സെക്രട്ടറിയുമായ ദിവ്യാനന്ദ ഗിരി ഗുരുദേവ പ്രഭാഷണം നടത്തി. പ്രസാദ സദ്യയുമുണ്ടായിരുന്നു.