bala

തൃശൂർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ ജില്ലാതല സർഗോത്സവം സംഘടിപ്പിക്കും. 13, 14 തിയതികളിലായി സെന്റ് തോമസ് കോളേജിലാണ് മത്സരം. 18-35, 36-60 അതിന് മുകളിലിലുള്ളവർ എന്നീ മൂന്ന് കാറ്റഗറിയിലാണ് മത്സരം. 33 ഇനങ്ങളിലാണ് മത്സരം. 13ന് രാവിലെ 9 മുതൽ മത്സരമാരംഭിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. 14ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജയരാജ് വാര്യർ, കലാമണ്ഡലം ക്ഷേമാവതി എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി, സി.രമാദേവി, ടി.വി.ബാലകൃഷ്ണൻ, ഇ.ജി.സുബ്രഹ്മണ്യൻ, തോമസ് ആമ്പക്കാടൻ എന്നിവർ പങ്കെടുത്തു.