എറിയാട് ശാഖയിൽ നടന്ന വനിതാസംഘം യൂണിറ്റ് പുനഃസംഘടനാ സമ്മേളനം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി എറിയാട് ശാഖയിലെ വനിതാസംഘം യൂണിറ്റ് പുനഃസംഘടനയും സൗജന്യ നോട്ട് ബുക്ക് വിതരണവും നടന്നു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.കെ. ബാബു അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.കെ. ലക്ഷ്മണൻ, സി.പി. സന്തോഷ്, രതി രാജൻ, സിന്ധു ഉണ്ണിക്കൃഷ്ണൻ, പി.കെ. രാജൻ, സി.കെ. രാധാകൃഷ്ണൻ, എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സതിദേവി വലിയപറമ്പിൽ (പ്രസിഡന്റ്), രതി രാജൻ (വൈസ് പ്രസിഡന്റ്), സിന്ധു ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), ലതിക ധർമ്മരാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും ഗിരിജ ബാബു, ശ്യാമള സഹദേവൻ, ഷൈല രാധാകൃഷ്ണൻ എന്നിവരെ യൂണിയൻ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.