കുന്നംകുളം: പോർക്കുളം പൂമരത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് ചിറയ്ക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുന്നംകുളം - കാട്ടകാമ്പാൽ റൂട്ടിൽ സർവീസ് നടത്തുന്ന തിരുവോണം ബസും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.