amala-
കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം അമല ഹോസ്പിറ്റലിൽ ഡയറക്ടർ ഫാ. ജൂലിയാസ് അറക്കൽ നിർവഹിച്ചു.

കുറുമാൽ: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഫാദർ ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ വേലൂർ കുറുമാൽ വിദ്യാ എഞ്ചിനീയറിങ് കോളേജ്,കുറുമൽ പള്ളി എന്നിവയ്ക്ക് സമീപം സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. സമീപപ്രദേശങ്ങളിലെ സാമ്പത്തികമായി അവശത അനുഭവിക്കുന്ന കിഡ്‌നി രോഗികൾക്ക് പൂർണമായും സൗജന്യമായി ഡയാലിസിസ് ഇവിടെ ലഭിക്കും. ഒരേസമയം 10 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം അമല ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഒരുക്കിയിട്ടുണ്ട്. അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അധ്യക്ഷത വഹിച്ചു. കിഡ്‌നി ഗ്രീൻ പാർക്ക് ഉടൻ ആരംഭിക്കുമെന്നും അമല ആശുപത്രി, വേലൂർ,കടങ്ങോട് പഞ്ചായത്തുകളോട് ചേർന്ന് മൊബൈൽ പരിശോധന യൂണിറ്റ് വാർഡ് തലത്തിൽ ഒരുക്കുമെന്നും ഫാ.ഡേവിസ്ചിറ മൽ പറഞ്ഞു. ഫാ. ഡേവിഡ് പേരാമംഗലം, സാൻജോ നംബാടൻ, ജി. മോഹന ചന്ദ്രൻ, ലീല, ടി.ആർ.ഷോബി, ഫാ. ക്രിസ്റ്റി, ജലീൽ ആദൂർ, ഫാ. ഡെൽജോ പുത്തൂർ, സപ്ന റഷീദ്, ബിന്ദു ശർമ, സ്വപ്ന രാമചന്ദ്രൻ, വർഗീസ് തരകൻ, പ്രിൻസ് തോമസ്, ബോർജിയോ ജി.എം. അമല, വിപിൻ വടരിയാട്ടിൽ, ഫ്രഡി ജോൺ, സാബു വടക്കൻ,പി.പി.യേശുദാസ്, ബി.എം.ജെയിംസ് എന്നിവർ പ്രസംഗിച്ചു.