തൃശൂർ: അസാപ് കേരള, കേരള നോളജ് എക്കണോമി മിഷൻ, കുടുംബശ്രീ മിഷൻ, ഡി.ഡി.യു.ജി.കെ.വൈ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ആറിന് രാവിലെ 9.30 മുതൽ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ഫെയർ. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ടെലികോളർ മുതൽ മാനേജർ വരെയുള്ള നൂറോളം ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജോബ് ഫെയറിൽ പങ്കെടുക്കുന്നവർ https://bit.ly/cspkkmjobfair എന്ന ഓൺലൈൻ ലിങ്കിലൂടെ രജിസ്‌ട്രേഷൻ നടത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 8089188155, 9857504464.