john

തൃശൂർ: ക്വാറം തികയാത്തത് മൂലം കൗൺസിൽ യോഗം മാറ്റിവച്ചത് ഭരണപക്ഷത്തിനേറ്റ കനത്ത പരാജയമാണെന്ന് കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. ഭരണപക്ഷത്ത് നിന്നുള്ള ഒരു വിഭാഗം കൗൺസിലർമാരും പ്രതിപക്ഷ കൗൺസിലർമാരും ചട്ടപ്രകാരമല്ലാത്ത കൗൺസിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് തീരുമാനമെടുത്തതിന് പിന്നാലെയാണ് യോഗം മാറ്റിവച്ചത്.

ക്വാറം തികയാത്തതിനാൽ കൗൺസിൽ യോഗം മാറ്റിവച്ച മേയർ രാജി വയ്ക്കണം. സ്വന്തം പക്ഷത്ത് നിന്നുള്ള കൗൺസിലർമാരുടെ വിശ്വാസം പോലും മേയർക്ക് നഷ്ടപ്പെട്ടു. യോഗം വിളിക്കാൻ ആവശ്യമുള്ള 19 പേരുടെ പിന്തുണ പോലും ഉറപ്പിക്കാനായില്ല. മുൻകൂർ അംഗീകാരം നൽകിയ അജണ്ടകൾ മാത്രമാണ് ഉൾപ്പെടുത്തിയത്. സ്‌പെഷ്യൽ കൗൺസിൽ വിളിക്കുമ്പോൾ മുൻകൂർ അജണ്ട ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും ജോൺ പറഞ്ഞു.