തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും നാളെയും ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് രാവിലെ 11.30ന് ഗുരുവായൂർ, 12.30ന് മണലൂർ, 3.30ന് നാട്ടിക, അഞ്ചിന് ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റികൾ ഒരുക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ രാവിലെ 9.15ന് അമ്മാടം സ്‌കൂളിൽ സ്വച്ഛതാ മിഷന്റെ പരിപാടിയിലും പത്തിന് അയ്യന്തോൾ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനവും പത്തരയ്ക്ക് ചേംബർ ഒഫ് കൊമേഴ്‌സ് സ്വീകരണത്തിലും പങ്കെടുക്കും. രാവിലെ 11.30ന് എസ്.ബി.ഐ റീജ്യണൽ ഓഫീസിന്റെ പരിപാടിയിലും പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിലും വൈകിട്ട് മൂന്നിന് മണ്ണുത്തിയിൽ ധനലക്ഷ്മി ബാങ്കിന്റെ പരിപാടിയിലും പങ്കെടുക്കും.