bhaskara

കൊടുങ്ങല്ലൂർ : സംഗീത നാടക അക്കാഡമിയുടെയും കൊടുങ്ങല്ലൂർ പി.ഭാസ്‌കരൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച പി.ഭാസ്‌കരൻ ജന്മശതാബ്ദി ആഘോഷിക്കുന്നു. രാവിലെ 10 ന് പണിക്കേഴ്‌സ് ഹാളിൽ ആരംഭിക്കുന്ന പരിപാടി കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ അദ്ധ്യക്ഷനാകും. സി.പി.അബൂബക്കർ ആമുഖഭാഷണവും ഇ.പി.രാജഗോപാൽ മുഖ്യ പ്രഭാഷണവും നടത്തും. ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന സെമിനാറിൽ കമൽ, കരിവെള്ളൂർ മുരളി, ആലങ്കോട് ലീലാകൃഷ്ണൻ, പി.എൻ.ഗോപീകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 5ന് പി.ഭാസ്‌കരൻ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന മഞ്ഞണിപ്പൂ നിലാവ് എന്ന ഗാനസന്ധ്യയും ഉണ്ടാകുമെന്ന് പി.ഭാസ്‌കരൻ ഫൗണ്ടേഷൻ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ അറിയിച്ചു.