1

തൃശൂർ: കക്കാട് വാദ്യകലാക്ഷേത്രം ഏർപ്പെടുത്തിയ കക്കാട് പുരസ്‌കാരം പരയ്ക്കാട് തങ്കപ്പൻ മാരാർക്കും മേളാചാര്യ പുരസ്‌കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ. പൊന്നാടയും കാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. ക്ഷേത്രകലാ പുരസ്‌കാരം മണലൂർ ഗോപിനാഥിനും വാദ്യപ്രതിഭാ പുരസ്‌കാരം കലാമണ്ഡലം മുരുകദാസിനും യുവപ്രതിഭ പുരസ്‌കാരം കലാമണ്ഡലം രതീഷിനും സമ്മാനിക്കും. 28 ന് രാവിലെ 9 ന് നഗരസഭാ ടൗൺഹാളിലാണ് പുരസ്‌കാരസമർപ്പണം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, സുന്ദർമേനോൻ, അഡ്വ. എ.യു. രഘുരാമ പണിക്കർ, വിദ്യാധരൻ മാസ്റ്റർ, രാജീവ് പരമേശ്വർ, ബി.കെ. ഹരിനാരായണൻ, സീത രവീന്ദ്രൻ എന്നിവർ പങ്കെടുക്കും. വാദ്യകലാക്ഷേത്രം പ്രസിഡന്റ് ഇ. രഘുനന്ദനൻ അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ കക്കാട് രാജപ്പൻ മാരാർ, സരേഷ് കുറുപ്പ്, മധു കെ. നായർ, എം.കെ. ബിജമോൻ, ഇ.എൻ. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.