1

തൃശൂർ: എൻ.എസ്. സലീഷിനെ തൃശൂർ എ.സി.പിയായി നിയമിച്ചു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഏതാനും മാസം മുൻപ് തൃശൂർ എ.സി.പിയായി ചുമതലയേറ്റ കെ. സുദർശന് പകരമാണ് സലീഷ് ചുമതലയേൽക്കുന്നത്. സി.ആർ. സന്തോഷ് (കുന്നംകുളം), വി.കെ. രാജു (കൊടുങ്ങല്ലൂർ), ടി.എസ്. സിനോജ് (ഗുരുവായൂർ), കെ.ജി. സുരേഷ് (ഇരിങ്ങാലക്കുട), കെ. സുമേഷ് (ചാലക്കുടി) എന്നിവരാണ് ചുമതലയേൽക്കുന്ന മറ്റു ഡിവൈ.എസ്.പിമാർ.