തൃശൂർ: ഭാരതീയ ചികിത്സ വകുപ്പ് ഹോമിയോപ്പതി വകുപ്പ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഗവ. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പി.ജി ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റി/ സർക്കാർ വകുപ്പ് എന്നിവയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്. പ്രായപരിധി 2024 ജൂലായ് ഒന്നിന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും http://nam.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ ജൂലായ് 12 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ജൂലായ് 19ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 0487 2939190.