തൃശൂർ: ആൾ ഇന്ത്യ വനിതാ വിഭാഗം ഫുട്‌ബാൾ ടൂർണമെന്റിൽ ടീം ഇന്ത്യയിലേക്ക് സെലക്ഷൻ ലഭിച്ച് അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി നേപ്പാളിലേക്ക് യാത്ര തിരിക്കുന്ന സി.എസ്. നക്ഷത്ര, കെ.എസ് അനാമിക , നിയ സുരേഷ് എന്നിവരെയും കോച്ച് താഹിറുദ്ദീൻ സാഹിബിനെയും യൂത്ത് കോൺഗ്രസ് അയ്യന്തോൾ കോവിലകപ്പറമ്പ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് അയ്യന്തോൾ കോവിലകപ്പറമ്പ് രാജീവ് ഗാന്ധി യൂണിറ്റ് പ്രസിഡന്റ് സി.എസ്. സംഗീത് അദ്ധ്യക്ഷനായി. കൗൺസിലർ സുനിത വിന്നു, മുൻ കൗൺസിലർ വത്സല ബാബുരാജ്, ഇസ്മയിൽ ഷെരീഫ്, ഷാജു ചേലാട്ട്, ആർ. മണികണ്ഠൻ, കെ. മനോജ് എന്നിവർ പങ്കെടുത്തു.