തൃശൂർ: വിമല കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവർത്തന ശിൽപ്പശാല ഡോ. അരുൺലാൽ മൊകേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. ബീന ജോസ് അദ്ധ്യക്ഷയായി. വിവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങളും പ്രായോഗിക മേഖലകളും സംബന്ധിച്ച് എൻ.ജി. നയൻതാരയുടെയും ഡോ. ശാലിനി യാദവിന്റെയും നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. കെ.എ. മാലിനി അദ്ധ്യക്ഷയായി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി. വകുപ്പദ്ധ്യക്ഷ ഡോ. സി. ടെൻസി വർഗീസ്, കോ- ഓർഡിനേറ്റർ ഡോ. മല്ലിക എ. നായർ എന്നിവർ പ്രസംഗിച്ചു.