കൊടുങ്ങല്ലൂർ: മേത്തല സ്‌നേഹാലയ കുടുംബക്ഷേമ സമിതി വാർഷികാഘോഷം ഏഴിന് രാവിലെ 9 മുതൽ വിവിധ പരിപാടികളോടെ നടക്കും. ആദരവ് 24, ചികിത്സാ സഹായ വിതരണം, വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എന്നിവയുണ്ടാകും. രാവിലെ രക്ഷാധികാരി ബി.എസ്. വിശ്വംഭരൻ പാതക ഉയർത്തും. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടാകും. വൈകിട്ട് 5ന് നടക്കുന്ന സാസ്‌കാരിക സമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മിറ്റി ചെയർമാൻ വി.കെ. വേണു അദ്ധ്യക്ഷനാകും. ചലച്ചിത്ര താരം ഗ്രീഷ്മ രാമചന്ദ്രൻ മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കും. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. സുനിൽകുമാർ, ഫയർ ആൻഡ് സേഫ്ടി ഓഫീസർ ഇ.കെ. റനീഷ്, എസ്.എൻ.ഡി.പി മുൻ താലൂക്ക് സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ എന്നിവരെ ആദരിക്കും. ചികിത്സ സഹായ വിതരണം എം.എസ് മുരളീധരനും വിദ്യാഭ്യാസ അവാർഡ് വിതരണം ടി.എസ്. സജീവനും നിർവഹിക്കും. വൈകിട്ട് 6.30ന് ചാലക്കുടി ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന ഉണർത്ത് നാടൻപാട്ടും ഉണ്ടാകും.