1

തൃശൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിക്കും. അയ്യന്തോൾ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ പത്തിന് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ അദ്ധ്യക്ഷനാകും. സുനിൽ മുക്കാട്ടുകര ബഷീർ അനുസ്മരണം നടത്തും. മുൻ ഡി.ഡി.ഇ മദനമോഹനൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, അയ്യന്തോൾ ഗവ. എച്ച്. എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് എം.ഡി രജനി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ. സിജി തുടങ്ങിയവർ പ്രസംഗിക്കും.