ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് നിർമ്മിച്ച് നൽകിയ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. തദ്ദേശീയരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്നതും കടലാക്രമണം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ വരുമ്പോൾ തീരദേശ നിവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി വിദ്യാലയത്തിൽ നടപ്പാക്കിയത്. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷയായി. അസി. എൻജിനീയർ ഒ.ടി. സോന പദ്ധതി വിശദീകരണം നടത്തി. കെ.എ. അയൂബ്, സി.സി. ജയ, ശോഭന ശാർങ്ധരൻ, കൃഷ്‌ണേന്ദു, മുഹ്‌യുദ്ദീൻ, പി.എം. മുഹമ്മദ് ഇബ്രാഹിം, കെ.എ. അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.