1

തൃശൂർ: ഓപ്പറേഷൻ മൺസൂൺ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജൂൺ 20 മുതൽ ജൂലായ് രണ്ട് വരെ 218 പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ 35 സ്ഥാപനങ്ങൾക്ക് പിഴയീടാക്കാൻ നോട്ടീസ് നൽകി. 34 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 175 സർവയലൻസ് സാമ്പിളുകളും ശേഖരിച്ചു. ലൈസൻസില്ലാത്ത, ശുചിത്വം പാലിക്കാത്ത 10 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതുവരെ പ്രവർത്തനം നിറുത്താൻ നിർദ്ദേശം നൽകി. തൃപ്പുട്ട് ഹോട്ടൽ സാന്റ, ഗുരുവായൂർ ദേവസ്വം കോഫി ഷോപ്പ്, പന്നിത്തടം ഡെസിക്കൂപ്പ, എരുമപ്പെട്ടി ഹോട്ടൽ സവേര, എരുമപ്പെട്ടി പാരഗൺ റസ്റ്റോറന്റ്, പനമുക്ക് നൂറസ് പാന്ററി, പട്ടാളക്കുന്ന് ഭദ്ര ഹോട്ടൽ, കുട്ടനെല്ലൂർ ബർഗർ സ്‌പേസ്, എരുമപ്പെട്ടി ഷൂർഫാ ഹോട്ടൽ, പാട്ടുരായ്ക്കൽ വിമ്പീസ് ബേക്കറി മാനുഫാക്ചറിംഗ് യൂണിറ്റ് എന്നീ സ്ഥാപനങ്ങളോടാണ് പ്രവർത്തനം നിറുത്താൻ നിർദ്ദേശിച്ചത്.