നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ട് ദിവസത്തെ ഞാറ്റവേലച്ചന്ത ആരംഭിച്ചു. സൗജന്യ പച്ചക്കറിത്തൈ വിതരണവും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇ .കെ അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സരേന്ദ്രൻ അദ്ധ്യക്ഷയായി. പഞ്ചായത്തിന്റെ കാർഷിക കർമ്മസേന തയ്യാറാക്കിയ ജൈവവളത്തിന്റെ വിൽപ്പന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ടി കിഷോർ ഉദ്ഘാടനം ചെയ്തു. എം.കെ. ഷൈലജ, റീന ഫ്രാൻസിസ്, ഷീബ സരേന്ദ്രൻ, കൃഷി ഓഫീസർ അമൃത നിഷാന്ത്, ബിജു എന്നിവർ സംസാരിച്ചു.