കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഭദ്രദീപം തെളിക്കുന്നു.
ആളൂർ: ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ടീമിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി. വൈകിട്ട് ടൗൺ ഹാളിൽ എത്തിയ കേന്ദ്രമന്ത്രി നിലവിളക്ക് കൊളുത്തി. തുടർന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുതൽ മുകളിലേക്കുള്ളവരും ജനപ്രതിനിധികളും സംഘപരിവാർ നേതാക്കളും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. വോട്ടിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത്, മുനിസിപ്പൽ പ്രസിഡന്റുമാരെ സുരേഷ് ഗോപി അനുമോദിച്ചു. നൂറുകണക്കിന് പ്രവർത്തരും അനുഭാവികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷനായി. മദ്ധ്യമേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, നിയോജക മണ്ഡലം ഇൻചാർജ് എ.ആർ. അജിഘോഷ്, ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, ആളൂർ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, എ.വി. രാജേഷ്, വിപിൻ പാറമേക്കാട്ടിൽ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗം കെ.സി. വേണു തുടങ്ങിയ നേതാക്കൾ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്, ഏരിയാ പ്രസിഡന്റുമാർ തുടങ്ങി നിരവധി നേതാക്കൾ നേതൃത്വം നൽകി.