ചാലക്കുടി: ആശുപത്രിയിൽ ഡോക്ടർ പരിശോധിക്കുന്നതിനിടെ രോഗി കുഴഞ്ഞ് വീണ് മരിച്ചു. വി.ആർ പുരം വേങ്ങുപറമ്പിൽ സുരേഷ്(60) ആണ് മരിച്ചത്. ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിലെ ആശുപത്രിയിലാണ് സംഭവം. പരിശോധന നടക്കുമ്പോൾ ഇയാൾ കുഴഞ്ഞ് വീഴുകായിരുന്നു. ഉടൻ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നഗരസഭാ ക്രിമറ്റോറിയത്തിൽ. ഭാര്യ: ഷീജ. മക്കൾ: ദേവാനന്ദ്, ദേവിക.