#രാജി ആവശ്യപ്പെട്ട് സി.പി.ഐ
തൃശൂർ: തിരഞ്ഞെടുപ്പ് വേളയിൽ ന സുരേഷ് ഗോപിയോട് ഇഷ്ടം പറഞ്ഞ തൃശൂർ മേയർ എം.കെ. വർഗീസിനോട് പരസ്യമായി കലഹിച്ച സി.പി.ഐയെ വീണ്ടും പ്രകോപിപ്പിച്ച് മേയർ. 'വലിയ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ ജനം ജയിപ്പിച്ചതെ'ന്നായിരുന്നു ഇക്കുറി മേയറുടെ പുകഴ്ത്തൽ. ഇന്നലെ അയ്യന്തോളിൽ നാഷണൽ ഹെൽത്ത് മിഷൻ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു ഇത്.
തൃശൂരിന്റെ വികസനകാര്യത്തിൽ മനസിൽ വലിയ പ്രതീക്ഷ കൊണ്ടു നടക്കുന്നയാളാണ് സുരേഷ് ഗോപി. വലിയ വലിയ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മനസിലുണ്ടെന്നും മേയർ പറഞ്ഞു.. രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ച വ്യക്തിയാണ് എം.കെ. വർഗീസെന്ന് സുരേഷ് ഗോപിയും മേയറെ പുകഴ്ത്തി.
. സുരേഷ് ഗോപി എം.പിയാകാൻ ഫിറ്റായ വ്യക്തിയാണെന്നായിരുന്നു മേയറുടെ അന്നത്തെ കമന്റ്. കോർപറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകിയെന്നും ജനങ്ങൾക്കിടയിൽ നിൽക്കുന്ന ആളാണെന്നും എം.കെ. വർഗീസ് പറഞ്ഞത്
വിവാദമായതോടെ മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് പ്രസ്താവന തിരുത്തി. തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതോടെ എം.കെ. വർഗീസിനെതതിരെ സി.പി.ഐ സ്വരം കടുപ്പിച്ചു. തൃശൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വി.എസ്.സുനിൽകുമാർ മൂന്നാം സ്ഥാനത്താനത്തായത് മേയറുടെ പ്രവൃത്തി മൂലമാണെന്നായിരുന്നു കുറ്റപ്പെടുത്തൽ. മേയറുടെ രാജിയ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും വി.എസ്. സുനിൽ കുമാറും ആവശ്യപ്പെട്ടു.
കോർപറേഷൻ ഭരണം അവസാനിക്കാനിരിക്കെ ,സിപി.ഐക്ക് അർഹമായ മേയർ പദവി ലഭിച്ചിട്ടില്ല. കോൺഗ്രസ് വിമതനായി വിജയിച്ച് സി.പി.എം പിന്തുണയോടെ മേയറായ എം.കെ. വർഗീസ് സ്ഥാനമൊഴിയാത്തതാണ് കാരണം. മേയറെ പിണക്കിയാൽ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയിൽ സി.പി.എമ്മും ത്രിശങ്കുവിലാണ്. ഇതിനിടെയാണ് സുരേഷ് ഗോപിയെ അനുകൂലിക്കുന്ന മേയറുടെ പ്രസ്താവനകൾ തുടരുന്നത്.