ചേലക്കര: പങ്ങാരപ്പിള്ളി എ.എൽ.പി സ്‌കൂളിൽ വായനാവാര സമാപന സമ്മേളനവും ബഷീർ അനുസ്മരണവും നടന്നു. ചേലക്കര പഞ്ചായത്ത് എം.കെ.പത്മജ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി രാമകൃഷ്ണൻ അധ്യക്ഷയായി. ചടങ്ങിൽ ചുമർ ചിത്രത്തിന്റെ പ്രകാശനം പഴയന്നൂർ ബി.പി.ഒ. പ്രമോദ് മാസ്റ്റർ നിർവഹിച്ചു. വായന കളരി മെമ്പർ അച്ഛൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ദൃശ്യമാധ്യമ രംഗത്ത് മികച്ച സേവനത്തിനുള്ള എ.എൽ.പി സ്‌കൂളിന്റെ പുരസ്‌കാരങ്ങൾ എം.ബി ഭാനുപ്രകാശ് , എം. അരുൺകുമാർ , എം.ആർ സജി, വിബിക്‌സ് സി.കെ പി.വി.സമീർ എന്നിവർക്ക് നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് എ.ശോഭന, സ്റ്റാഫ് സെക്രട്ടറി കെ. ഷീബ, റിട്ട.എച്ച്. എം.സുധ,ധന്യ, സജീഷ്, കെ.പി. ഷാജി, ഷൈജൻ എം., ആതിര വിനോദ്, സിന്ധു വി.എസ്., എ.രതീഷ് എന്നിവർ പ്രസംഗിച്ചു. ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കഥാപാത്ര പരിചയവും കവിതകളുടെ ദൃശ്യാവിഷ്‌കാരവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.