bjp
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വലപ്പാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ അഡ്വ. കെ.ആർ. ഹരി ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട്: എടമുട്ടം പഴച്ചോട് മുരിയാംതോട്, മീഞ്ചന്ത ബീച്ച് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മാർച്ചും ധർണയും നടത്തി. വലപ്പാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കൊട്ടുക്കൽ അദ്ധ്യക്ഷനായി. നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, ഷൈൻ നെടിയിരിപ്പിൽ, ധനീഷ് മഠത്തിപറമ്പിൽ, രശ്മി ഷിജോ, മുസ്തഫ കൊടുങ്ങൂക്കാരൻ, അരുണഗിരി എന്നിവർ സംസാരിച്ചു.