കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി ആല ശാഖാ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് സതീശൻ പെരിങ്ങോത്ര ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കാർത്തികേയൻ പുന്നത്തറ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് സുജാത സുരേഷ് ബാബു, സെക്രട്ടറി പ്രേമ രവീന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് നടുമുറി അനന്തൻ ശാന്തി, ജയരാജൻ, ലത ശ്രീനിവാസൻ, ഉഷ ബാബു എന്നിവർ സംസാരിച്ചു. നാരായണമംഗലം എസ്.എൻ.ഡി.പി ശാഖാ ഓഫീസിന് നേർക്കുണ്ടായ അക്രമത്തിലും ഗുരുദേവ ചിത്രം തകർത്തതിലും യോഗം പ്രതിഷേധിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അവഹേളിക്കുന്ന ഒന്നും ശ്രീനാരായണീയർ സഹിക്കില്ലെന്നും അത്തരം സാമൂഹ്യദ്രോഹികളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു.