നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ സ്‌കൂൾ തല പാർലമെന്റ് തിരഞ്ഞെടുപ്പും വിജയികളുടെ സ്ഥാനാരോഹണവും നടന്നു. തൃശൂർ എക്‌സൈസ് അക്കാഡമി ഡയറക്ടർ ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് രക്ഷാധികാരി ഡോ. എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ആർ. വിജയലക്ഷ്മി പാർലമെന്റ് അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. മാനേജർ സി. രാഗേഷ്, ട്രസ്റ്റ് ട്രഷറർ കെ.എസ്. സഗേഷ്, സമിതി വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിൽ രൂപീകരിച്ച നാല് ഹൗസ് ക്ലബുകളുടെയും കമ്മിറ്റികൾ ചുമതലയേറ്റു.