വാടാനപ്പിള്ളി: മർച്ചന്റ്‌സ് അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. അബ്ദുൾ ജബ്ബാർ അറയ്ക്കൽ നയിച്ച പാനലാണ് വിജയിച്ചത്. വി.ആർ. അരുണൻ, മൊയ്തീൻ ചാരുത കൃഷ്ണമൂർത്തി, ധന്യ, മേരി ലോനപ്പൻ, സി.എസ്. ബാബു, സി.പി. ദേവദാസ്, പി.വി. ഫ്രാൻസിസ്, ടെന്നി ജനത, സലിം ബ്രീസ്, നജ്മുദ്ദീൻ ഗിഫ്റ്റ്, യേശുദാസ് അന്ന, അഹമ്മദ് ബഷീർ, കെ.ആർ. കൃഷ്ണൻ, ബീന ബാബു എന്നിവരാണ് വിജയിച്ചത്. അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.