1

തൃശൂർ: കോൺഗ്രസ് പ്രതിസന്ധി നേരിട്ട കാലത്ത് തരണം ചെയ്യാനുള്ള കരുത്ത് പ്രകടമാക്കിയ നേതാവാണ് ലീഡർ കെ. കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി. കോൺഗ്രസ് പ്രസ്ഥാനം ബൂത്ത് തലം മുതൽ അഖിലേന്ത്യാ തലം വരെ വെല്ലുവിളി നേരിട്ട കാലമായിരുന്നു അത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ തിരിച്ചടിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് കെ. കരുണാകരന്റെ മാർഗദർശനത്തിലൂടെ പ്രവർത്തിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

മുരളീ മന്ദിരത്തിൽ നടന്ന കെ. കരുണാകരന്റെ 106-ാം ജന്മദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകണ്ഠൻ. മുരളീമന്ദിരത്തിലെ സ്മൃതി മണ്ഡപത്തിൽ നൂറുകണക്കിന് പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, അഡ്വ. ജോസഫ് ടാജറ്റ്, ജോൺ ഡാനിയൽ, എ. പ്രസാദ്, സി.ഒ. ജേക്കബ്, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻഖാൻ, കെ.വി. ദാസൻ, സെബി കൊടിയൻ, എം.എസ്. ശിവരാമകൃഷ്ണൻ, എൻ.കെ. സുധീർ, സി.ഐ. സെബാസ്റ്റ്യൻ, കെ. അജിത്കുമാർ, സി.എസ്. രവീന്ദ്രൻ, കെ.ബി. ജയറാം, സിജോ കടവിൽ എന്നിവർ പ്രസംഗിച്ചു.