പുന്നയൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ച ആൾക്ക് 20,000 രൂപ പിഴ. പുന്നയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ എടക്കഴിയൂർ ബീച്ചിൽ എം.കെ. ഷറഫുദ്ദീന്റെ വാടക കോട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കെതിരെയാണ് പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ നോട്ടീസ് നൽകിയത്. സംഭവം കണ്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർ ഇത്തരം മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ലെന്നു വ്യക്തമായി അസിസ്റ്റന്റ് സെക്രട്ടറി (ഇൻചാർജ്) വി. വി.ഗണപതി, ഹെൽത്ത് ഇൻസ്‌പെക്ടർ രോഹിണി സോമസുന്ദരൻ, വാർഡ് ക്ലർക്ക് ടി.വി.ശ്രീകുമാരി, ഐ.ആർ.ടി.സി കോഡനേറ്റർ ബി.എസ്.ആരിഫ എന്നിവർ സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് നോട്ടീസ് നൽകിയത്. ചാവക്കാട് പൊലീസിന് അറിയിപ്പ് നൽകിയിട്ടുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു